നിവേദിത ബാലികാസദനംAmbalavayal · Wayanad

Our story

നിവേദിത ബാലികാസദനത്തിന്റെ ചരിത്രം

The history of Niveditha Balika Sadanam, in the words of those who built it

അശരണരായ പെൺകുട്ടികൾക്ക് സംരക്ഷണവും സ്നേഹവും കരുതലും നൽകുക എന്ന ലക്ഷ്യത്തോടെ വയനാട്ടിലെ അമ്പലവയലിൽ ആരംഭിച്ച നിവേദിത ബാലികാസദനത്തിന്റെ ചരിത്രം സാമൂഹിക സേവനത്തിന്റെ മകുടോദാഹരണമാണ്.

താല്കാലികമായി ആദ്യം ചുള്ളിയോടും പിന്നീട് അമ്പലവയലിലും ഈ സദനം പ്രവർത്തിച്ചു. ഏറെ കഷ്ടതനിറഞ്ഞ ഈ ദൌത്യം ആരംഭകാലത്ത് മുന്നോട്ടു കൊണ്ടുപോയവരിൽ പ്രധാനമായും ഓർക്കേണ്ടത് സി. എസ്. ബാലകൃഷ്ണേട്ടനെയാണ്. അദ്ദേഹത്തോടൊപ്പം എം. എം. ദാമോദരൻ മാസ്റ്റർ, കടലി ഭാസ്കരേട്ടൻ തുടങ്ങിയവരുമുണ്ടായിരുന്നു. അവിടെയുണ്ടായിരുന്ന അന്തേവാസികളെ സ്വന്തം മക്കളെപോലെ കണ്ട് സദനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ അവരെ സംരക്ഷിക്കാൻ എല്ലാ പ്രതിസന്ധികളും മറികടന്നു.

Pencil-style portrait illustration of C.S. Balakrishnan
സി. എസ്. ബാലകൃഷ്ണേട്ടൻ
C.S. Balakrishnan · portrait illustration
The building at Ambalavayal today
The building at Ambalavayal today

എന്നാൽ അനാഥാലയനിയമങ്ങൾ കർശനമായപ്പോൾ സ്വന്തം സ്ഥലവും കെട്ടിടവും ഇല്ലാത്തതിനാൽ സ്ഥാപനം പൊലീസ് അടപ്പിക്കുകയായിരുന്നു. അനാഥരായ കുട്ടികളെ ഏറെ നാളുകൾ കൂടി പ്രവർത്തകരുടെ വീട്ടിൽ താമസിപ്പിച്ചിരുന്നെങ്കിലും അധികാരികളുടെ സമ്മർദ്ദത്താൽ മറ്റ് സ്ഥാപനങ്ങിലേക്ക് മാറ്റുകയായിരുന്നു.

ഈ സംഭവത്തിലൂടെ വളരെയധികം ദുഃഖം അനുഭവിച്ച പ്രവർത്തകർ പിന്മാറാൻ ഉദ്ദേശിച്ചിരുന്നില്ല. ആവശ്യമായ ഭൂമി കണ്ടെത്തുന്നതിനും പ്രവർത്തനങ്ങൾക്ക് കമ്മിറ്റി രൂപീകരിക്കുന്നതിനും അവർ മുൻകൈയെടുത്തു. കമ്മറ്റിയംഗങ്ങൾക്ക് അമ്പലവയൽ ശ്രീ മഹാ ശിവക്ഷേത്ര സമിതിയുമായുണ്ടായ അടുത്ത ബന്ധത്തിൽ നിന്ന് ലഭിച്ച 25 സെന്റ് ഭൂമിയും പിന്നീട് മറ്റു സഹായങ്ങളിലൂടെ സമാഹരിച്ച സ്ഥലവും സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് അടിത്തറയായി. സ്വന്തം പണം ചെലവഴിക്കുകയും മറ്റുള്ളവരിൽനിന്ന് സഹായം കണ്ടെത്തുകയും ചെയ്ത് കെട്ടിടനിർമാണം മുന്നോട്ടുകൊണ്ടുപോകാൻ പ്രവർത്തകർ നന്നായി പരിശ്രമിച്ചു.

The verandah of the new building
The verandah of the new building

അവരുടെ സേവനം ഭൂമിയും കെട്ടിടവും ഒരുക്കുന്നതിൽ മാത്രം ഒതുങ്ങിയില്ല. കുട്ടികളുടെ ഭക്ഷണം, വസ്ത്രം, ദൈനംദിന ആവശ്യങ്ങൾ എന്നിവ നിറവേറ്റാൻ അവർ വീടുകൾതോറും പോയി സഹായം അഭ്യർഥിച്ചു. കുടുംബങ്ങളിൽ നടക്കുന്ന അടിയന്തിരം, ശ്രാദ്ധദിനം തുടങ്ങിയ ചടങ്ങുകളിൽ നിവേദിത ബാലികാസദനത്തിലെ കുട്ടികൾക്ക് ഭക്ഷണവും വസ്ത്രവും നൽകുന്ന പതിവ് വളർത്തിയെടുക്കാൻ പ്രത്യേകം ശ്രമിച്ചു. മരണാനന്തര കർമങ്ങൾ പഠിച്ച് വീടുകളിൽ ചടങ്ങുകൾ നടത്താൻ തുടങ്ങിയ കാലത്ത്, ലഭിക്കുന്ന പ്രതിഫലം പോലും കുട്ടികളുടെ ക്ഷേമത്തിനായി മാറ്റിവെക്കുന്നതിൽ പ്രവർത്തകർ ശ്രദ്ധിച്ചു. വലിയ ചെലവുകൾ വരുത്തുന്ന ചടങ്ങുകൾ ലളിതമാക്കി ചെറിയ യാത്രച്ചെലവ് മാത്രം സ്വീകരിക്കുകയും ബാക്കി തുക ബാലികാസദനത്തിന്റെ പ്രവർത്തനങ്ങൾക്കായി നൽകുകയും ചെയ്തിരുന്നു. വ്യക്തിപരമായ സേവനത്തെ ബാലികസദനത്തിലെ കുട്ടികളുടെ ആശ്വാസത്തിനുള്ള മാർഗമാക്കി മാറ്റിയ അപൂർവമായ മാതൃകയാണിത്.

സ്ഥാപനത്തിന്റെ ആവശ്യങ്ങൾക്കായി വലിയ തുക കണ്ടെത്താനും ദൈനംദിന ആവശ്യങ്ങൾക്ക് സഹായം എത്തിക്കാനും പിന്നണിയിൽ പ്രവർത്തിക്കുന്നവർ എത്രമാത്രം സമയം ചെലവഴിച്ചിരുന്നുവെന്ന് സഹപ്രവർത്തകരുടെ അനുഭവങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ പുതിയ പ്രവർത്തകർ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാലികാസദനത്തിന്റെ പ്രവർത്തനം മുന്നോട്ടുകൊണ്ടു പോകുകയും സദനത്തിന്റെ നിർമ്മാണം ഭംഗിയായി പൂർത്തിയാക്കുകയും ചെയ്തിരിക്കുന്നു. ഒരു വ്യക്തി ആരംഭിച്ച സേവനം മറ്റുള്ളവരുടെ കൈകളിൽ തുടർന്നുനിൽക്കുമ്പോഴാണ് ബാലകൃഷ്ണേട്ടനെ പോലുള്ളവരുടെ അധ്വാനത്തിന് ദീർഘകാല അർഥം ലഭിക്കുന്നത്.

ബാലകൃഷ്ണേട്ടന്റെയും മറ്റും ആഗ്രഹപൂർത്തീകരണത്തിനായി ശ്രീ മധുമാസ്റ്ററുടേയും ഡോ രാധമ്മപിള്ളയുടേയും രാജേന്ദ്രൻ മാഷുടേയും നേതൃത്വത്തിൽ വലിയ ഒരു സംഘം തന്നെ നിവേദിത ബാലിക സദനം യാഥാർത്ഥ്യമാക്കാൻ കഠിന പരിശ്രമത്തിലാണ്. കെട്ടിട നിർമ്മാണം ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിരിക്കുന്നു. അതിൻറെ ഉദ്ഘാടനത്തിനായി അമ്പലവയലിലുള്ള ദേശസ്നേഹികൾ കാത്തിരിക്കുകയാണ്.

Main hall of the new building
Main hall of the new building

ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിന് വലിയ പിന്തുണ നൽകിയ ശ്രീ ആർ. കെ. അനിയേട്ടനെയും, ഇതിന്റെ പിന്നിൽ അഹോരാത്രം പ്രവർത്തിച്ച ശ്രീ സി. കെ. ബാലകൃഷ്ണനെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.

In English

A short summary of the history above

Niveditha Balika Sadanam was started at Ambalavayal in Wayanad to give girls without support a place of protection, love and care. It first ran in temporary premises at Chulliyode and then at Ambalavayal. In those early, difficult years it was carried forward above all by C.S. Balakrishnettan, together with M.M. Damodaran Master, Kadali Bhaskarettan and others, who treated the children as their own.

When the rules for children's homes became strict, the home had no land or building of its own and was closed by the authorities. The children stayed for a while in volunteers' houses before being moved to other institutions. The volunteers did not give up. Through the Ambalavayal Sri Maha Siva Kshetra Samithi they received 25 cents of land, gathered more help, and spent their own money to build.

They went from house to house for food and clothes, and encouraged families to remember the children on days of remembrance and other occasions. Some who learned to conduct the last rites took only bus fare and gave the rest of their fees to the home.

Today a new team led by Sri Madhu Master, Dr Radhamma Pillai and Rajendran Mash has completed the building, and the people of Ambalavayal await its inauguration. We remember with gratitude Sri R.K. Aniyettan, who gave great support to the construction, and Sri C.K. Balakrishnan, who worked day and night behind it.

The Malayalam history is the home's own text. The English summary is provided for readers who do not read Malayalam.